Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulse Polio

Alappuzha

പ​ൾ​സ് പോ​ളി​യോ: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 28ന്

​ആ​ല​പ്പു​ഴ: പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടു​ക​ൾ​ക്കും 28ന് ​പോ​ളി​യോ പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​ന് ക​ണ്ട​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ക്കും.

തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി 1,377 ബൂ​ത്തു​ക​ൾ ജി​ല്ല​യി​ൽ സ​ജ്ജ​മാ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി​ക​ൾ, വാ​യ​ന​ശാ​ല, ക്ല​ബ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ബോ​ട്ട് ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.
ആ​ശു​പ​ത്രി​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ണ്.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ൾ, എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളെ​ത്തും. ജി​ല്ല​യി​ൽ ഏ​ഴ് മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​മു​ണ്ടാ​കും. 28ന് ​തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് 29, 30 തീ​യ​തി​ക​ളി​ൽ ല​ഭ്യ​മാ​ക്കും. 

Latest News

Corehub Up